Friday, February 26, 2010

Mohenlal Vs Azhekode

പറയുമ്പം എല്ലാം പറയണമല്ലോ; ലാലേട്ടനോട് വിഗ്ഗ് ഊരിവച്ച് റോഡിലിറങ്ങാന്‍ ധൈര്യമുണ്ടോ എന്ന വെല്ലുവിളി സത്യത്തില്‍ പമേല ആന്‍ഡേഴ്സണോട് ബ്രാ ഊരിവച്ച് ഇറങ്ങാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യം പോലെ ബാലിശമാണ്. എന്നിട്ട് രജനീകാന്തിന്റെ ഉദാഹരണവും. രജനീകാന്തുമായി താരതമ്യത്തിനു പറ്റിയ നടനല്ല മോഹന്‍ലാല്‍. രജനീകാന്ത് ഒരു വലിയ താരമായിരിക്കാം; പക്ഷെ, രജനീകാന്തിനെക്കാള്‍ എത്രയോ മികച്ച നടനാണ് മോഹന്‍ലാല്‍. ഇനിയിപ്പോള്‍ അതും പറഞ്ഞിട്ടു കാര്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഓട്ടക്കരനാണ് പക്ഷെ, കാലൊടിഞ്ഞു കിടപ്പാണ് എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ മികച്ച നടന്‍മാരുടെ അവസ്ഥ.

രജനീകാന്ത് ശരിക്കുള്ള പ്രായവും രൂപവും കാണിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വേറൊരു സംസ്്കാരത്തിന്റെ, പൊളിറ്റിക്സിന്റെ ഭാഗമാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രം മേക്കപ്പിടുകയും അല്ലാത്തപ്പോള്‍ കുളിക്കാതെ, അലക്കാതെ നടക്കുകയും വേണമെന്നു പറയുന്നത് ഒരു തരത്തില്‍ കൂട്ടില്‍ തന്നെ കാഷ്ഠിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗവും. എന്തായാലും മോഹന്‍ലാല്‍ ഫാന്‍സ് അഴീക്കോടിന്റെ കോലം കത്തിച്ചിട്ടുണ്ട് തൃശൂരില്‍. കത്തിക്കുന്നതിനിടെ ഒരു ഫാന്‍സിന്റെ മുണ്ടിലും തീപിടിച്ചു. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം സാംസ്കാരിക പ്രവര്‍ത്തനം പോലെ അല്ലാത്തതുകൊണ്ട് ഫാന്‍സ് ഉടുമുണ്ടുരിഞ്ഞ് പൊള്ളിച്ചാകാതെ രക്ഷപെട്ടു.

Friday, February 5, 2010

ഞാനും ബ്ലോഗിങ്ങ് തുടങ്ങി

ഞാനും ബ്ലോഗിങ്ങ് ലോകത്തേക്ക് കാലെടുത്ത് കുത്തുവാ.ഇനി മുതല്‍ എന്നെയും സഹിക്കേണ്ടി വരും...........

Thursday, February 4, 2010

റിസര്‍വേഷന്‍ അഥവാ ശുദ്ധ പോക്രിത്തരം

എന്തെല്ലാം റിസര്‍വേഷന്‍ ആണെന്റെ അമ്മോ..

പഠിക്കാന്‍ ചെന്നാല്‍ അവിടെ റിസര്‍വേഷന്‍..ഒരു ജോലിക്ക് പോയാലോ ..അവിടെയും റിസര്‍വേഷന്‍..ബസില്‍ കയറിയാല്‍ പോലും റിസര്‍വേഷന്‍...സൂസിക്ക് മടുത്തു...സത്യത്തില്‍ ആര്‍ക്കാ ഇവിടെ റിസര്‍വേഷന് കൊടുക്കുന്നെ??

sheduled cast ഒരുത്തനെ സര്‍ക്കാര്‍ റിസര്‍വേഷന്‍ കൊടുത്ത് പഠിപ്പിച്ചു ഡോക്ടര്‍ ആക്കി...അവന്റെ മോനും റിസര്‍വേഷന്‍..പോക്രിതരമല്ലേ?? സൂസി ചോദിക്കും.....

ഇതുപറയാനല്ല ഞാന്‍ ഈ ബോഗ് തുറന്നേ.. എന്നാലും തുറന്നപ്പോ പറഞ്ഞന്നെ ഉള്ളു..


ഇന്നലെ ബസില്‍ കയറിയപ്പോ ഇഷ്ടംപോലെ സീറ്റ്‌ ഒഴിഞ്ഞു കിടപ്പുണ്ടാരുന്നു..ഞാന്‍ ഒരു സീറ്റില്‍ കയറി ഇരുന്നു..ഏറ്റവും മുന്‍പില്‍ ഒരു സീറ്റ്‌ മാത്രം ഉള്ളിടതാ ഞാന്‍ ഇരുന്നേ..കുറച്ചുനേരം കൊണ്ട് ബസില്‍ നല്ല തിരക്കായി....അപ്പൊ കണ്ടക്ടര്‍ വന്നു പറയുവാ അത് അയാള്‍ടെ സീറ്റ്‌ ആണെന്ന്...എന്ത് ചെയ്യാം..ഓരോ ബസിലും ഓരോ ഭാഗത്ത് ആണ് കണ്ടക്ടര്‍ക്ക് സീറ്റ്‌...ഒരു സ്ഥിരതയും ഇല്ല..എന്ത് ചെയ്യാം റിസേര്‍വ്ട് സീറ്റ്‌ അല്ലെ..


പിന്നെ സ്ത്രീകളുടെ സീറ്റിന്റെ കാര്യം...ആദ്യം കയറുന്ന സ്ത്രീകള്‍ ജനറല്‍ സീറ്റ്‌ മുഴുവന്‍ കയ്യടക്കും...പിന്നെ വരുന്നവര്‍ക്ക്‌ ladies seatഉം ..അതില്‍ ഏതെങ്കിലും പയ്യന്മാര്‍ അറിയാതെ ഒന്ന് ഇരുന്നുപോയാല്‍ പിന്നത്തെ പുകില്‍ ഒന്നും പറയണ്ട..(അനുഭവം ഉള്ളവര്‍ നോക്കിയിട്ടേ ഇരിക്കു,സൂസിക്കും അനുഭവം ഉണ്ടേ..)ഭലത്തില്‍ മുഴുവന്‍ സീറ്റും സ്ത്രീകള്‍ക്ക്‌.....എന്നാല്‍ കുറച്ചു സീറ്റ്‌ എങ്കിലും പുരുഷന്മാര്‍ക്ക്‌ റിസര്‍വ് ചെയ്യുമോ???
അതില്ല...സമത്വം വേണമെന്ന് പറയുന്ന പെണ്‍പടയ്ക്ക് എന്തിനാ ഈ റിസര്‍വേഷന്‍..


പോക്രിത്തരം സുസി സഹിക്കില്ല............