Friday, February 26, 2010

Mohenlal Vs Azhekode

പറയുമ്പം എല്ലാം പറയണമല്ലോ; ലാലേട്ടനോട് വിഗ്ഗ് ഊരിവച്ച് റോഡിലിറങ്ങാന്‍ ധൈര്യമുണ്ടോ എന്ന വെല്ലുവിളി സത്യത്തില്‍ പമേല ആന്‍ഡേഴ്സണോട് ബ്രാ ഊരിവച്ച് ഇറങ്ങാന്‍ ധൈര്യമുണ്ടോ എന്ന ചോദ്യം പോലെ ബാലിശമാണ്. എന്നിട്ട് രജനീകാന്തിന്റെ ഉദാഹരണവും. രജനീകാന്തുമായി താരതമ്യത്തിനു പറ്റിയ നടനല്ല മോഹന്‍ലാല്‍. രജനീകാന്ത് ഒരു വലിയ താരമായിരിക്കാം; പക്ഷെ, രജനീകാന്തിനെക്കാള്‍ എത്രയോ മികച്ച നടനാണ് മോഹന്‍ലാല്‍. ഇനിയിപ്പോള്‍ അതും പറഞ്ഞിട്ടു കാര്യമില്ല. ലോകത്തിലെ ഏറ്റവും നല്ല ഓട്ടക്കരനാണ് പക്ഷെ, കാലൊടിഞ്ഞു കിടപ്പാണ് എന്നു പറഞ്ഞതുപോലെയാണ് നമ്മുടെ മികച്ച നടന്‍മാരുടെ അവസ്ഥ.

രജനീകാന്ത് ശരിക്കുള്ള പ്രായവും രൂപവും കാണിച്ച് പൊതുസ്ഥലങ്ങളില്‍ പ്രത്യക്ഷപ്പെടുന്നത് വേറൊരു സംസ്്കാരത്തിന്റെ, പൊളിറ്റിക്സിന്റെ ഭാഗമാണ്. സിനിമയില്‍ അഭിനയിക്കുമ്പോള്‍ മാത്രം മേക്കപ്പിടുകയും അല്ലാത്തപ്പോള്‍ കുളിക്കാതെ, അലക്കാതെ നടക്കുകയും വേണമെന്നു പറയുന്നത് ഒരു തരത്തില്‍ കൂട്ടില്‍ തന്നെ കാഷ്ഠിക്കുന്ന ഒരു സംസ്കാരത്തിന്റെ ഭാഗവും. എന്തായാലും മോഹന്‍ലാല്‍ ഫാന്‍സ് അഴീക്കോടിന്റെ കോലം കത്തിച്ചിട്ടുണ്ട് തൃശൂരില്‍. കത്തിക്കുന്നതിനിടെ ഒരു ഫാന്‍സിന്റെ മുണ്ടിലും തീപിടിച്ചു. ഫാന്‍സ് അസോസിയേഷന്‍ പ്രവര്‍ത്തനം സാംസ്കാരിക പ്രവര്‍ത്തനം പോലെ അല്ലാത്തതുകൊണ്ട് ഫാന്‍സ് ഉടുമുണ്ടുരിഞ്ഞ് പൊള്ളിച്ചാകാതെ രക്ഷപെട്ടു.

1 comment:

  1. പിന്നെ മറ്റൊരു ഞെട്ടിപ്പിക്കുന്ന സത്യമുണ്ട്‌. ആദ്ദേഹത്തിണ്റ്റെ വിമര്‍ശനത്തിണ്റ്റെ കൂരമ്പേറ്റ ഒരു പ്രശസ്തനും ഇതുവരെയും രക്ഷപെട്ടിട്ടില്ല!. വര്‍ഷങ്ങള്‍ക്ക്‌ മുന്‍പ്‌ ഏതോ ഒരു മത്സരത്തില്‍ സച്ചിന്‍ നന്നായി കളിക്കാതിരുന്നതിന്‌ അദ്ദേഹം ക്രിക്കറ്റ്‌ മതിയാക്കി വീട്ടിലിരിക്കണമെന്ന്‌ പറഞ്ഞിട്ടുണ്ട്‌ ഈ മഹാനുഭാവന്‍. അന്നത്‌ സച്ചിന്‍ അനുസരിച്ചിരുന്നെങ്കില്‍ ഇന്ന്‌ ക്രിക്കറ്റില്‍ ഡബിള്‍ സെഞ്ചുറി അടിക്കേണ്ട ഗതികേട്‌ സച്ചിനുണ്ടാവുമായിരുന്നോ ?

    ReplyDelete